കോഴിക്കോട് : 1.6 കോടി രൂപയുടെ മൂല്യമുള്ള രണ്ട് ആനക്കൊമ്പുമായി നാലുപേര്‍ പിടിയില്‍. ആനക്കൊമ്പ് വാങ്ങിക്കാനെന്ന വ്യാജേന എത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ വലയിലാക്കിയത്. എട്ട് കിലോ തൂക്കമുള്ള കൊമ്പുകളാണ് ഇവരില്‍നിന്ന് പിടികൂടിയത്. മലപ്പുറം വേങ്ങര സ്വദേശികളായ ജാഫര്‍ (30), മുഹമ്മദ് ബാസില്‍ (25), ഷുക്കൂര്‍ (30), പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ റഷീദ്(50) എന്നിവരാണ് ഫോറസ്റ്റ് ഫ്‌ലയിങ് സ്‌ക്വാഡ് വിജിലന്‍സ് റെയ്ഞ്ച് കോഴിക്കോടിന്റെ പിടിയിലായത്.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഞായര്‍ വൈകിട്ട് അഞ്ചിനാണ് സംഭവം. ഇവരുടെ കൈയില്‍ ആനക്കൊമ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വാങ്ങിക്കാനെന്ന വ്യാജേന ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുകയായിരുന്നു. സ്ഥലം പറഞ്ഞുറപ്പിച്ചാണ് കെഎസ്ആര്‍ടിസി പരിസരത്ത് വന്നത്. സൗകര്യത്തിനായി ബാങ്ക് റോഡില്‍ ഒരു പാര്‍ക്കിങ് സ്ഥലത്തേക്ക് മാറി. ചാക്കില്‍ പൊതിഞ്ഞ് കൊണ്ടുവന്ന ആനക്കൊമ്പ് പുറത്തെടുത്തതോടെ കൂടുതല്‍ ഫ്‌ലയിങ് സ്‌ക്വാഡ് അംഗങ്ങളെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യംചെയ്യലില്‍നിന്ന് നിരവധി കേസുകളില്‍ അന്വേഷണം നേരിടുന്ന ഒരാളുടെതാണ് ആനക്കൊമ്പെന്നും കച്ചവടത്തിനായി ഇവരെ ഏല്‍പ്പിച്ചതാണെന്നും വ്യക്തമായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെ അടുത്ത ദിവസം താമരശേരി റെയ്ഞ്ച് വിജിലന്‍സിന് കൈമാറും. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി പ്രഭാകരന്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ എബിന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മാരായ എ ആസിഫ്, കെ വി ശ്രീനാഥ്, ഡ്രൈവര്‍ ജിജീഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




