തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും. ട്രോളിങ് നിരോധനം തീരുന്നതിന്റെ ഉത്സാഹത്തിലാണ് തീരദേശം. ബോട്ടുകള്‍ മീന്‍ പിടിക്കാന്‍ കടലിലിറക്കും. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയുണ്ട് എങ്കിലും പ്രതീക്ഷയോടെ കടലില്‍ പോകാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെമ്പാടുമുള്ള മത്സ്യത്തൊഴിലാളികള്‍.
നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് പുതിയ വലകള്‍ സജ്ജമാക്കിയും പഴയ വലകള്‍ നന്നാക്കിയും മത്സ്യത്തൊഴിലാളികള്‍ തയ്യാറെടുക്കുന്നത്. പുത്തന്‍ പെയിന്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകളും തയ്യാറാണ്. ഐസുകള്‍ നിറച്ചു തുടങ്ങി. ഇന്ന് അര്‍ദ്ധരാത്രി മീന്‍പിടിക്കാനിറങ്ങുന്ന ബോട്ടുകളില്‍ ആദ്യ സംഘം നാളെ ഉച്ചയോടെ തീരമണിയും. ചാകരക്കോള് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയും ഉണ്ട്.
ട്രോളിങ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ കിട്ടിയിരുന്നു. ഇത്തവണ ട്രോളിങ് നിരോധനത്തിന്റെ ആദ്യനാളുകളില്‍ മീന്‍ ലഭ്യതയില്‍ കാര്യമായ ഇടിവുണ്ടായിരുന്നില്ല. പരമ്പരാഗത വള്ളങ്ങള്‍ മീന്‍പിടിത്തത്തില്‍ സജീവമായിരുന്നതിനാലാണിത്. ന്യൂനമര്‍ദത്തെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായതോടെ മീന്‍പിടിത്തം വിലക്കി. ഇത് മീന്‍ലഭ്യതയെ കാര്യമായി ബാധിച്ചു. യന്ത്രവല്‍കൃത ബോട്ടുകളില്‍ മീന്‍ പിടിത്തം തുടങ്ങുന്നതോടെ മീന്‍ വിലയില്‍ കുറവുണ്ടാകുമെന്ന ആശ്വാസമാണ് ഉപഭോക്താക്കള്‍ക്ക്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




