HIGHLIGHTS : Four people broke into the house in broad daylight and stole gold jewellery
തേഞ്ഞിപ്പലം എളമ്പുലാശ്ശേരി സ്‌കൂളിനു സമീപം അടച്ചിട്ട വീട് തുറന്ന് നാലുപവന്‍ സ്വര്‍ണാഭരണം കവര്‍ച്ചചെയ്തു. വി.പി. മുരളീധരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ പത്തുമണിക്കു ശേഷമാണ് മോഷണം നടന്നത്.
വൈകീട്ട് സ്‌കൂള്‍വിട്ട് കുട്ടികളും വീട്ടുകാരും എത്തിയ ശേഷമാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു.

തേഞ്ഞിപ്പലം പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ആഭരണം നഷ്ടപ്പെട്ടതറിയുന്നത്. വീടിന്റെ പിന്‍വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്.
കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാലയാണ് മോഷണം പോയത്. താക്കോല്‍ കുറച്ച് അകലെയുള്ള പറമ്പില്‍നിന്ന് കണ്ടുകിട്ടി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു