HIGHLIGHTS : More than a thousand liter tank to build a shelter in the inner forest; Recovered and destroyed Nilambur Excise
നിലമ്പൂര്‍ : നിലമ്പൂര്‍ വനമേഖലയില്‍ വ്യാജചാരായ നിര്‍മാണത്തിനായി തയ്യാറാക്കിയ ആയിരത്തിലധികം ലിറ്റര്‍കോട കണ്ടത്തി നശിപ്പിച്ച് എക്‌സൈസ് സംഘം . നിലമ്പൂര്‍ സര്‍ക്കിള്‍ പാര്‍ട്ടിയും ,ജനമൈത്രി എക്‌സൈസും സംയുക്തമായിനടത്തിയ റെയ്ഡിലാണ് നിലമ്പൂര്‍ അകംപാടം അളക്കല്‍ പ്ലാക്കല്‍ചോല എന്നറിയപ്പെടുന്ന കാട്ടരുവിയുടെ അരികില്‍ വച്ച് ഉടമസ്ഥനില്ലാത്ത നിലയില്‍ 1100 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. ഫൈബര്‍ ഡ്രമ്മിലും, ഇരുമ്പ് ബാരലിലും, പ്ലാസ്റ്റിക് ഷീറ്റുകളിലും ആയാണ് ഇത്രയും അധികം ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷ് ഉള്‍വനത്തിലെ ദൃഷ്‌കരമായ പാറയിടുക്കുകളില്‍ കണ്ടെത്തിയത്.
ആനയടക്കമുള്ള കാട്ടുമൃഗങ്ങളുടെ വിഹാര കേന്ദ്രമാണിവിടം.

ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മിഥിന്‍ ലാല്‍,അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍( ഗ്രേഡ്) ബിജു പി എബ്രഹാം, പ്രിവന്റീവ് ഓഫീസര്‍ പി.കെ പ്രശാന്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുഭാഷ്.സി,ദിനേഷ്.സി,പ്രവീണ്‍ ഡ്രൈവര്‍ സവാദ് എന്നിവരടങ്ങിയ എക്‌സൈസ് സംഘമാണ് വാഷ് കണ്ടെത്തി കേസെടുത്തത്. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു