Section

malabari-logo-mobile

ഇസ്ലാമിസ്റ്റുകളെ സന്തോഷിപ്പിക്കാനുള്ള വർഗീയ പ്രീണനമെന്ന് തുർക്കിക്കും സിറിയക്കും ഭൂകമ്പ ദുരിതാശ്വാസം നൽകിയതിന് കേരള സർക്കാരിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യർ

HIGHLIGHTS : BJP leader Sandeep Warrier slams Kerala government for providing earthquake relief to Turkey and Syria as communal appeasement to please Islamists

തിരുവനന്തപുരം: തുര്‍ക്കി, സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് 10 കോടി രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപ് ജി. വാര്യറുടെ പ്രതികരണം.

ഇന്ത്യ ഒരു രാജ്യമെന്ന നിലക്ക്‌ തുർക്കിക്കോ പാക്കിസ്ഥാനോ പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് സഹായമെത്തിക്കുന്നത് മനസ്സിലാക്കാം . എന്നാൽ കേരളം ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രത്യേക രാജ്യങ്ങളെ സഹായിക്കാൻ ആവേശം കാണിക്കുന്നത് എന്തിനാണ് ? പച്ചയായ വർഗീയ പ്രീണനം തന്നെ . കൃഷി മന്ത്രിയുടെ ഇസ്രായേൽ യാത്ര മുടക്കിയതും ഈ നാണം കെട്ട പ്രീണനത്തിന് വേണ്ടിയാണ് .
തുർക്കിക്ക് സഹായമെത്തിക്കാൻ കേരളം പ്രത്യേക രാജ്യമാണോ ? അവസരം കിട്ടുമ്പോഴൊക്കെ ഇന്ത്യക്കെതിരായ നിലപാട് സ്വീകരിക്കുന്ന പരമ വർഗീയ വാദിയായ , ഹാഗിയ സൊഫിയ ദേവാലയം പള്ളിയാക്കി മാറ്റിയ , തീവ്ര ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പോസ്റ്റർ ബോയ് ആയ എർദോഗനെ രക്ഷകനായി കാണുന്ന ചിലർ കേരളത്തിലുമുണ്ട് . അവരെ സുഖിപ്പിക്കാനാണ് , സന്തോഷിപ്പിക്കാനാണ് ഈ തീരുമാനം .

തുര്‍ക്കി, സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് 10 കോടി രൂപയാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബുധനാഴ്ച നിയമസഭയില്‍ പ്രഖ്യാപിച്ചത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!