Section

malabari-logo-mobile

സഹദിനും സിയക്കും സ്‌നേഹാശംസകള്‍ അറിയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിഡോ.ആര്‍ബിന്ദു

HIGHLIGHTS : Higher Education Minister Dr. r bindu congratulated Sahad and Siak

തിരുവനന്തപുരം : ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും സ്‌നേഹാശംസകള്‍ അറിയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിഡോ.ആര്‍ബിന്ദു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ സ്‌നേഹാശംസ.

ട്രാന്‍സ് ദമ്പതികളായ സിയ പവലിനും സഹദിനും ഒരു കുഞ്ഞു പിറന്നിരിക്കുന്നു. സാമ്പ്രദായിക ബൈനറികളിലുറച്ച പൊതുബോധത്തില്‍ അട്ടിമറി സൃഷ്ടിച്ചു കൊണ്ട് ഈ ഭൂമിയില്‍ പിറന്നു വീണ ആ കുഞ്ഞ് തുറന്നിടുന്നത് ഒരു നവലോകത്തിലേക്കുള്ള വാതിലാവട്ടെ… ആധിപത്യത്തിന്റേയും അധികാര സ്ഥാപനത്തിന്റേയും വിമ്മിട്ടപ്പെടുത്തുന്ന കുടുംബ സങ്കല്പങ്ങള്‍ക്കപ്പുറത്ത് സ്‌നേഹത്തിന്റേയും തുല്യ പങ്കാളിത്തത്തിന്റേയും മസൃണമായ അന്തരീക്ഷമുള്ള ഒന്നായി കുടുംബത്തെ പുനര്‍ നിര്‍വ്വചിക്കുവാന്‍ ഈ ജനനവും ഒരു നല്ല കാരണമാവട്ടെ…
കുഞ്ഞിന് സ്‌നേഹാശ്ലേഷം…

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!