HIGHLIGHTS : A 58-year-old man who molested a 15-year-old girl gets double life imprisonment
നിലമ്പൂര്‍: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 58കാരന് ഇരട്ട ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും. നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോര്‍ട്ട് ജഡ്ജി കെ പി ജോയിയാണ് ശിക്ഷ വിധിച്ചത്.
2016, 2017 വര്‍ഷങ്ങളിലായി പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പോത്തുകല്ല് സ്വദേശി ബാബുവിനെതിരെയാണ് വിധി. പോത്തുകല്ല് പൊലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്.

പ്രതി പിഴ അടച്ചാല്‍ അത് അതിജീവിതക്ക് നല്‍കും.
അതിജീവിതക്കു നഷ്ടപരിഹാരത്തിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിക്കാം. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ ഫ്രാന്‍സിസ് ഹാജരായി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു