Section

malabari-logo-mobile

ആടുതോമയുടെ രണ്ടാം വരവ്; വൈഡ് റിലീസുമായി ‘സ്ഫടികം 4കെ’

HIGHLIGHTS : Second Coming of the aaduthoma; 'Sphatikum 4K' with wide release

‘സ്ഫടിക’ത്തിന്റെ 4K പതിപ്പ് ഇന്ന് മുതല്‍ തിയേറ്ററുകളില്‍. മോഹന്‍ലാല്‍ ആടുതോമയായി എത്തിയ ‘സ്ഫടികം’ 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 4k ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവില്‍ തിയേറ്ററുകളില്‍ എത്തുന്നത്.
ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയ ഒരു മലയാള ചിത്രം ആദ്യമായി വലിയ സ്‌ക്രീന്‍ കൌണ്ടോടെ തിയറ്ററുകളില്‍ എത്തുകയാണ്. കേരളത്തില്‍ വൈഡ് റിലീസ് ആണ് ചിത്രത്തിന്. 145 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം.

ഭദ്രന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 1995 ല്‍ പുറത്തെത്തിയ ചിത്രം മലയാളികളുടെ എക്കാലത്തെയും പ്രിയ സിനിമകളില്‍ ഒന്നാണ്. പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയിട്ടുള്ള സ്ഫടികം ഏറ്റവും കൂടുതല്‍ തവണ ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കൂടിയാണ്.
ആദ്യ പതിപ്പിനേക്കാള്‍ എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടുതലുണ്ട് നാളെ എത്തുന്ന പതിപ്പിന്. ‘ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സ്ഫടികത്തില്‍ ചേര്‍ത്തിട്ടുണ്ട്. അതിനായി എട്ട് ദിവസത്തോളം ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാതെ ഷൂട്ടിംഗ് എന്റെ മേല്‍നോട്ടത്തില്‍ നടത്തി. പഴയ സ്ഫടികത്തില്‍ തോമയുടെ ഇന്‍ട്രോ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഒരു ആട്ടിന്‍കുട്ടിയെ പിടിച്ച് കൊന്ന് ചങ്കിലെ ചോര കുടിക്കുന്നതാണ്. അന്ന് 40 ആടുകളെയാണ് ഉപയോഗിച്ചത്. ഇന്നത് 500 ആടുകളെവച്ച് റീഷൂട്ട് ചെയ്തു. ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ജിയോമെട്രിക്‌സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചെലവിട്ടാണ് വീണ്ടും സ്ഫടികം തിയറ്ററുകളില്‍ എത്തിക്കുന്നത്’, ഒരു അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞിരുന്നു.

sameeksha-malabarinews

മോഹന്‍ലാല്‍ ആടുതോമ എന്ന തോമസ് ചാക്കോയായി നിറഞ്ഞാടിയ ചിത്രത്തില്‍ തിലകന്റെ ചാക്കോമാഷും വേറിട്ട കഥാപാത്രവും പ്രകടനവുമായിരുന്നു. നെടുമുടി വേണു, ഉര്‍വ്വശി, കെപിഎസി ലളിത, രാജന്‍ പി ദേവ് തുടങ്ങി ഒരുപിടി പ്രതിഭാധനരുടെ മികച്ച പ്രകടനങ്ങളാണ് ചിത്രത്തില്‍.

സ്ഫടികത്തില്‍ അഭിനയിച്ച് പില്‍ക്കാലത്ത് മണ്‍മറഞ്ഞ പ്രതിഭകളുടെ ഓര്‍മ്മകളുമായി കൊച്ചിയില്‍ നടന്ന ‘ഓര്‍മ്മകളില്‍ സ്ഫടികം’ പരിപാടിയും വേദിയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. കേരളത്തില്‍ 150-ല്‍ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ല്‍ പരം തിയേറ്ററുകളിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുലര്‍ച്ചെ മുതല്‍ പ്രത്യേക ഫാന്‍സ് ഷോകളുമുണ്ട്.

സംവിധായകന്‍ ഭദ്രനും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച ജ്യോമെട്രിക്‌സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമയുടെ റീറിലീസ്. ചെന്നൈ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടന്നത്. ചിത്രത്തിലെ ശ്രദ്ധേയമായ ‘ഏഴിമല പൂഞ്ചോല’ എന്ന ഹിറ്റ് ഗാനം വീണ്ടും കെ.എസ്. ചിത്രയും മോഹന്‍ലാലും ചേര്‍ന്ന് വീണ്ടും ആലപിച്ചിട്ടുണ്ടെന്നതും പ്രത്യേകതയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!