പരപ്പനങ്ങാടി കോടതി കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടൽ 25 ന്

പരപ്പനങ്ങാടി കോടതിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടൽ 25 ന് ഹൈക്കോടതി ജഡ്‌ജ് ജസ്റ്റിസ് എൻ. നാഗരേഷ് നിർവഹിക്കും.

ചടങ്ങിൽ കെ.പി.എ. മജീദ് എം.എൽ.എ, സ്പെഷ്യൽ ജഡ്‌ജ്‌ ഫാത്തിമ ബീവി, നഗരസഭാധ്യക്ഷൻ എ.ഉസ്മാൻ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഇസ്മായിൽ തുടങ്ങിയവർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വനജ വള്ളിയിൽ, സെക്രട്ടറി അഡ്വ. മുഹമ്മദ് ഹനീഫ, അംഗങ്ങളായ അഡ്വ. വാസുദേവൻ, അഡ്വ. ദാവൂദ്, കെ.കെ. സുനിൽകുമാർ, അഡ്വ. ഹാരിഫ്, കുഞ്ഞാലിക്കുട്ടി കടക്കുളത്ത്, പി.വി. റാഷിദ്, ടി.ടി. കുഞ്ഞഹമ്മദ് എന്നിവർ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top