HIGHLIGHTS : Formula Bharat: Yeti Racing takes first place
കളമശേരി: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ്വേയില്‍ നടന്ന ഫോര്‍മുല ഭാരത് എന്‍ജിനിയറിങ് ഡിസൈന്‍ മത്സരത്തില്‍ കുസാറ്റ് സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് ടീം യതി റേസിങ് ഒന്നാംസ്ഥാനം നേടി. ഫോര്‍മുല ഭാരത് കിരീടം നേടുന്ന കേരളത്തി ല്‍നിന്നുള്ള ആദ്യ ടീമാണിത്.
രാജ്യ ത്തെ കോളേജ്, സര്‍വകലാശാല വിദ്യാര്‍ഥികളുടെ എന്‍ജിനിയറിങ് ഡിസൈന്‍ മികവ്, നിര്‍മാണച്ചെലവ്, വിപണനക്ഷമത തുടങ്ങിയവ വിലയിരുത്തിയാണ് വിജയികളെ കണ്ടെത്തുന്നത്. മത്സരിച്ച എട്ടു വി ഭാഗങ്ങളിലും മികച്ച പ്രകടനം കാ ഴ്ചവച്ചാണ് വിവിധ ബ്രാഞ്ചുകളില്‍ നിന്നുള്ള 47 പേരടങ്ങുന്ന കുസാറ്റി ലെ യതി റേസിങ് ടീം ഒന്നാമതായ ത്
യതി റേസിങ് ടീം ദേശീയതല ത്തില്‍ എന്‍ഡുറന്‍സ് റേസ്, കാര്യ ക്ഷമത, ചലനാത്മകത എന്നീ വി ഭാഗങ്ങളില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. എന്‍ജിനിയറിങ് ഡി സൈനില്‍ ഏഴാംസ്ഥാനവും സ്റ്റാ റ്റിക്സില്‍ ഒമ്പതാംസ്ഥാനവും നി ര്‍മാണച്ചെലവില്‍ 11-ാംസ്ഥാനവും ബിസിനസ് പ്ലാന്‍ അവതരണ ത്തില്‍ 18-ാംസ്ഥാനവും കുസാറ്റ് ടീം കരസ്ഥമാക്കി. അധ്യാപകരായ ഡോ. ഗിരീഷ് കുമാരന്‍ തമ്പി, ഡോ. എന്‍ ബിജു, ഡോ. പ്രി യദര്‍ശി ദത്ത്, വിദ്യാര്‍ഥികളായ ആസിഫ് മുഹമ്മദ്, അഭിജിത് മോ ഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു