കോഴിക്കോട്: വടകര മുന്‍ എംഎല്‍എ ആയിരുന്ന എം കെ പ്രേംനാഥ് അന്തരിച്ചു. 74 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.2006-2011 കാലത്താണ് വടകര മണ്ഡലത്തില്‍ നിന്നും സഭയിലെത്തുന്നത്.
നിലവില്‍ എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭൗതിക ശരീരം 12 മണിക്ക് വടകര ടൗണ്‍ ഹാളിലും 2.30ന് ഓര്‍ക്കാട്ടേരി പാര്‍ട്ടി ഓഫീസായ ജെപി ഭവനിലും നാലുമണിക്ക് തട്ടോളിക്കരയിലെ തറവാട് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ആറുമണിക്ക് സംസ്‌കാരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



