താനൂരില്‍ മീലാദ് റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരുക്ക്

താനൂര്‍: ആല്‍ബസാറില്‍ നിയന്ത്രണം വിട്ട കാര്‍ മീലാദ് റാലിയിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരുക്കേറ്റു. എസ് വൈ എസ് പ്രവര്‍ത്തകരും ആല്‍ബസാര്‍ സ്വദേശികളുമായ പൗറകത്ത് ചെറിയ ബാവയുടെ മകന്‍ ഷുഹൈബ്, ആമിന പൗറകത്ത് സീതികുട്ടിയുടെ മകന്‍ റഷീദ് എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആല്‍ബസാര്‍ ഐ പി സിക്ക് സമീപം വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. താനൂര്‍ നഗരസഭയിലെ സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മീലാദ് യാത്രയിലേക്കാണ് അമിത വേഗത്തില്‍ എത്തിയ കാര്‍ ഇടിച്ചു കയറിയത്. റാലി മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട് റോഡിന്റെ ബാരിക്കേഡ് ഇടിച്ചു തകര്‍ത്ത ശേഷം കാര്‍ ആളുകള്‍ക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയായി രുന്നു. കാറിന്റെ അപകടകരമായ വരവ് കണ്ട് ആളുകള്‍ മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

താനൂര്‍ പോലീസ് സംഭവ സ്ഥലത്തെത്തി. താനൂര്‍ കാട്ടിലങ്ങാടി സ്വദേശി ഓടിച്ച കാറാണ് അപകടം വരുത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top