നിപയില്‍ ആശ്വാസം;9 വയസുകാരനുള്‍പ്പെടെ നാല് പേരും രോഗമുക്തര്‍

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒന്‍പത് വയസുകാരന്‍ ഉള്‍പ്പെടെയുള്ള നാല് പേരും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ഡബിള്‍ നെഗറ്റീവ് (ഇടവേളയില്‍ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ്) ആയതായും മന്ത്രി അറിയിച്ചു.

നിപ പുതിയ കേസുകളൊന്നുതന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ എല്ലാം തന്നെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top