ചെറിയമുണ്ടം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഇടതുപക്ഷത്തേക്ക്

താനൂര്‍:ചെറിയമുണ്ടം പഞ്ചായത്ത് മുന്‍ പ്രസിഡന്റും, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ സി അബ്ദുല്‍സലാം ലീഗ് വിട്ടു. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സി അബ്ദുല്‍സലാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷമായി മുസ്ലിംലീഗില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുല്‍സലാം രണ്ടുതവണ ജനപ്രതിനിധിയായിരുന്നു. 2015 മുതല്‍ 2019 വരെ ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

മുസ്ലിംലീഗിനകത്തു നിന്നും പലതവണ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടി പരിപാടികളില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തി അവഗണിച്ചതോടെയാണ് താന്‍ ലീഗ് വിട്ടതെന്നും, ഇടതുപക്ഷ സഹയാത്രികനായി രാഷ്ട്രീയജീവിതം തുടരുമെന്നും സി അബ്ദുല്‍സലാം മാധ്യമങ്ങളോട് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top