Section

malabari-logo-mobile

കലാശക്കൊട്ടില്ല; ബൈക്ക് റാലി 72 മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കണം

HIGHLIGHTS : The bike rally must end 72 hours in advance

വോട്ടെടുപ്പ് നടക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ബൈക്ക് റാലികള്‍ അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. വോട്ടര്‍മാരെ ഭയപ്പെടുത്തുന്ന തരത്തില്‍ ബൈക്ക് റാലികള്‍ക്കിടെ നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവണതകള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ വോട്ടിങ് നടക്കുന്നതിന് തൊട്ടടുത്ത ദിവസത്തിലും വോട്ടിങ് ദിനത്തിലും ബൈക്ക് റാലികള്‍ അനുവദിക്കില്ല.

അതേസമയം വോട്ടെടുപ്പ് തീരുന്നതിന് 48 മണിക്കൂര്‍ മുമ്പ് വരെ പരസ്യ പ്രചാരണത്തിന് അനുമതിയുണ്ടെങ്കിലും ഇത്തവണ കൊട്ടിക്കലാശമുണ്ടായിരിക്കില്ല. സംസഥാനത്തെ കോവിഡ് സാഹചര്യം പരിഗണിച്ച് കൊട്ടിക്കലാശം നിരോധിക്കണമെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചതോടെയാണിത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!