നന്നമ്പ്ര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.സി മുഹമ്മദ് ഹാജി അന്തരിച്ചു

തിരൂരങ്ങാടി:നന്നമ്പ്ര പഞ്ചായത്ത് മുന്‍ പ്രസിഡന്റും കൊടിഞ്ഞി മഹല്ല് പ്രസിഡണ്ടമായിരുന്ന കടുവാളൂര്‍ പത്തൂര്‍ പി.സി മുഹമ്മദ് ഹാജി(95)അന്തരിച്ചു.
മത,രാഷ്ട്രീയ,സാമൂഹ്യ മേഖലകളില്‍ സജീവസാന്നിധ്യമായിരുന്ന പി.സി മുസ്ലിംലീഗിന്റെസംസ്ഥാന കൗണ്‍സിലര്‍,മലപ്പുറം ജില്ലാ സമിതി അംഗം,താനൂര്‍ മണ്ഡലം ഭാരവാഹി,നന്നമ്പ്ര പഞ്ചായത്ത് ജനറല്‍ സെക്രട്ടറി,പ്രസിഡണ്ട്,വാര്‍ഡ് പ്രസിഡണ്ട്,ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

കൊടിഞ്ഞി എം.എ.എച്ച്.എസ് സ്‌കൂള്‍ പ്രസിഡണ്ട്,എം.ഇ.എസ് വൈസ് പ്രസിഡണ്ട്, ചെമ്മാട് ദാറുല്‍ ഹുദാ ജനറല്‍ ബോഡി അംഗം,കടുവാളൂര്‍ ബാബുസ്സലാം മദ്രസ ജനറല്‍ സെക്രട്ടറി,കടുവാളൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ മാനേജര്‍ തുടങ്ങി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ സമസ്തയുടെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

ഭാര്യമാര്‍:പരേതയായ ഊരോത്തിയില്‍ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ,ആയിഷുമ്മ അമ്പലശേരി.
മക്കള്‍:മൊയ്തീന്‍,അബ്ദുല്‍നാസര്‍,ഹൈദരലി,മൂസ്സക്കുട്ടി, അന്‍വര്‍ പരേതനായ ലിയാഖത്തലി,മറിയാമു,സാബിറ,കുഞ്ഞിപ്പാത്തുമ്മു,നൂര്‍ജഹാന്‍,ഷാഹിന,അസ്മാബി,കദീജ.
മരുമക്കള്‍:വാല്‍പറമ്പില്‍ ഇസ്മായില്‍(മൂന്നിയൂര്‍),പി.വി കോമുക്കുട്ടി ഹാജി(കൊടിഞ്ഞി തിരുത്തി),പനക്കത്ത് അബ്ദുല്‍ അസീസ്(അച്ചനമ്പലം), മുഹമ്മദലി കൊളത്തിക്കല്‍ ഇല്ലതൊടി(എടവണ്ണപ്പാറ),അബൂബക്കര്‍ ചക്കിപറമ്പന്‍ (ചെങ്ങാനി),ബഷീര്‍ പുത്തുപ്രക്കാട് (അട്ടത്തോട്) സുബൈദ ഊരോത്തിയില്‍(ഓമച്ചപ്പുഴ), കുഞ്ഞിപ്പാത്തു ചാലില്‍(വേങ്ങര),ഖദീജ(കൂമണ്ണ),അസ്മാബി(കുറ്റിപ്പാല),കാരാംകുണ്ടില്‍ ഷഹര്‍ബാന്‍(കൊടിഞ്ഞി),
മുഹ്‌സിന കുറുക്കന്‍(വേങ്ങര),

സഹോദരങ്ങള്‍:മൂത്തു(പി.ഡബ്‌ള്യു.ഡി കോണ്‍ട്രാക്ടര്‍),കുഞ്ഞിബിരിയക്കുട്ടി(വേങ്ങര ഇരിങ്ങല്ലൂര്‍),മമ്മാത്തുട്ടി(ചാലിയം),പരേതരായ അബ്ദുറഹ്‌മാന്‍ ഹാജി(പി.ഡബ്‌ള്യു.ഡി എഞ്ചിനിയര്‍),കോയക്കുട്ടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top