പി ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം എല്‍ എ കാരാട്ട് റസാഖും

HIGHLIGHTS : Former MLA Karat Razak also criticized P Sasi

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇടത് സ്വതന്ത്ര എം എല്‍ എ കാരാട്ട് റസാഖ്. പി വി അന്‍വര്‍ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് കാരാട്ട് റസാഖിന്റെ ആരോപണം. പി ശശി ധിക്കാരിയും അഹങ്കാരിയുമാണെന്നും പദവിയുപയോഗിച്ച് ഉദ്യോഗസ്ഥരുടെ കൊള്ളയ്ക്കും കൊലയ്ക്കും പി ശശി സംരക്ഷണം നല്‍കുകയാണെന്നും കാരാട്ട് റസാഖ് വിമര്‍ശിച്ചു. പാര്‍ട്ടിക്കാര്‍ക്കല്ല, കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമാണ് ശശി പരിഗണന നല്‍കുന്നതെന്നും റസാഖ് പ്രതികരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!