പത്മഭൂഷണ്‍ നിരസിച്ച് ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ

ന്യൂഡല്‍ഹി: പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ച് ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. പാര്‍ട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു.

‘പത്മഭൂഷണ്‍ അവാര്‍ഡിനെക്കുറിച്ച് എനിക്ക് അറിയില്ല. ആരും ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഞാന്‍ നിരസിക്കുന്നു’- ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. ബുദ്ധദേവ് ഭട്ടാചാര്യയുടെ ഈ പ്രസ്താവന സീതാറാം യെച്ചൂരി ട്വിറ്ററില്‍ പങ്കുവച്ചു.

കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധമായിട്ടായിരിക്കാം പത്മ നിഷേധിച്ചതെന്നാണു വിവരം.

 

Share news
error: Content is protected !!
Scroll to Top