ഗുവാഹത്തി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗോഗോയ് (86) അന്തരിച്ചു. കോവിഡ് ബാധിച്ച് പിന്നീട് കോവിഡ് മുക്തനായെങ്കിലും കോവിഡ് അനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലായിരുന്നു.
2001 മുതല്‍ 2016 വരെ തുടര്‍ച്ചയായി മൂന്നു തവണ അസം മുഖ്യമന്ത്രിയായിരുന്നു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ദേശീയതലത്തിലേക്ക് ഉയര്‍ന്ന പ്രധാന നേതാക്കളില്‍ ഒരാളാണ് തരുണ്‍ ഗൊഗോയ്. 1934 ഒക്ടോബര്‍ 11 ന് അസമിലെ ജോര്‍ഹതിലെ രംഗജന്‍ തേയില എസ്റ്റേറ്റിലായിരുന്നു ജനനം.അസം ഗുവാഹത്തി യൂണിവേഴ്സിറ്റി യില്‍ നിന്നാണ് നിയമ പഠനം പൂര്‍ത്തിയാക്കിയത്.
37 വര്‍ഷത്തിന് ശേഷം പൗരത്വ നിയമത്തിനെത്തിനെതിരായ പോരാട്ടത്തിനായി അദ്ദേഹം സുപ്രീം കോടതിയില്‍ വക്കീല്‍ കുപ്പായമണിഞ്ഞ് എത്തിയിരുന്നു. ഗൗരവ് ഗൊഗോയ് ,ചന്ദ്രിമ ഗൊഗോയ് എന്നിവരാണ് മക്കള്‍.ഭാര്യ ഡോളി ഗൊഗോയ്.




