കോവളത്ത് വിദേശവനിത കടലില്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പുളിങ്കുടിയില്‍ വിദേശ വനിത കടലില്‍ വീണ് മരിച്ചു. അമേരിക്കന്‍ സ്വദേശി ബ്രിജിത് ഷാര്‍ലറ്റ് ആണ് മരിച്ചത്. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ തിരയില്‍ പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനിറങ്ങിയ വിദേശ പൗരന്‍ ഗുരുതരാവസ്ഥയില്‍ .പ്രദേശവാസിയും തിരയില്‍പ്പെട്ടു. ഇദ്ദേഹത്തെ പിന്നീട് രക്ഷപ്പെടുത്തി.

കോവളത്തിന് സമീപമുള്ള പുളിങ്കുടി ബീച്ചിലാണ് സംഭവം. ബെത്ത്സെയ്ദ ഹെര്‍മിറ്റേജ് റിസോര്‍ട്ടിലാണ് അപകടം നടന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top