
തിരുവനന്തപുരം: കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് ശശി തരൂര്‍ പറയുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെഎസ് ശബരീനാഥന്‍. എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിട്ട മാനദണ്ഡത്തിന് അപ്പുറം സ്റ്റാര്‍ട്ട്അപ്പുകള്‍ വിലയിരുത്താനുള്ള ചില കണക്കുകള്‍ കൂടി അദ്ദേഹം പരാമര്‍ശിച്ചാല്‍ പൂര്‍ണത ലഭിക്കുമെന്നും ശബരീനാഥന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇക്കോസിസ്റ്റം വളരുകയാണ് എന്ന് ഡോ:തരൂര്‍ പറയുന്നതില്‍ തെറ്റില്ല. ഇതിന്റെ ഭാഗമായി നില്‍ക്കുന്നവരില്‍ പലരും സുഹൃത്തുക്കളാണ്, അവര്‍ക്ക് നല്ല കഴിവുണ്ട്, നല്ല പ്രതീക്ഷയുണ്ട്. സര്‍ക്കാരിന്റെ സഹായത്തോടെയും ഇല്ലാതെയും അവര്‍ കുറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.
ഡോ:തരൂരിന്റെ ലേഖനത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ട ചില ‘cherrypicked’ മാനദണ്ഡങ്ങള്‍ക്കപ്പുറം സ്റ്റാര്‍ട്ട് അപ്പുകളെ വിലയിരുത്താനുള്ള മറ്റു ചില കണക്കുകള്‍ കൂടി അദ്ദേഹം പരാമര്‍ശിച്ചാല്‍ പൂര്‍ണതലഭിക്കുമായിരുന്നു. അതോടൊപ്പം ഈ വിഷയത്തില്‍ അധിഷ്ടിതമായി ഒരു ലേഖനം എഴുതുമ്പോള്‍ ഡോ തരൂരിന് ചിലതുകൂടി ചേര്‍ത്തുപറയാമായിരുന്നു.
കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് ഇക്കോസിസ്റ്റം ഒരു continuum ആണ്.2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സമയത്താണ് ഒരു സ്റ്റാര്‍ട്ട് അപ്പ് പോളിസി രൂപീകരിച്ചത്. അന്ന് MIT FAB LAB, Raspberry Pi Kits, സ്റ്റാര്‍ട്ട് അപ്പ് വില്ലജ് തുടങ്ങിയ ഒട്ടനവധി നൂതനമായ പദ്ധതികള്‍ രൂപീകരിച്ചു. കാലക്രമേണ സ്റ്റാര്‍ട്ട് അപ്പുകള്‍ വളര്‍ന്നപ്പോള്‍ അത് പുതിയ രൂപവും ഭാവവും ഏറ്റെടുത്തു.
ഈ പ്രവര്‍ത്തനങ്ങളുടെ ഓര്‍മയിലാണ് ഉമ്മന്‍ ചാണ്ടി സാര്‍ മരണപെട്ടപ്പോള്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഔദ്യോഗിക പത്രക്കുറിപ്പില്‍, ”കേരളത്തില്‍ സ്റ്റാര്‍ട് അപ്പ് ഇക്കോസിസ്റ്റത്തിന് ശക്തമായ അടിത്തറപാകിയ ധിഷണശാലി ‘ / ‘ the visionary, who laid the foundation for the vibrant start-up ecosystem in Kerala’ എന്നെഴുതിയത്.
കേരളത്തിന്റെ വളര്‍ച്ചക്കായി ഒരുമിച്ചു നില്‍ക്കാം, പക്ഷേ റോമാ നഗരം ഒരു ദിവസം കൊണ്ടു വളര്‍ന്നതല്ല എന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



