
കൊയിലാണ്ടി: കാറില്‍ കടത്തുകയായിരുന്ന 130.5 ലിറ്റര്‍ വിദേശമദ്യവും കാറും എക്‌സൈസ് സംഘം പിടികൂടി. മാഹി പള്ളൂര്‍ ചാലക്കര മണ്ടപ്പറമ്പത്ത് ശ്യാമിനെയാണ് എക്‌സൈസ് കസ്റ്റഡിയിലെടുത്തത്.
ഞായര്‍ രാവിലെ 5.55നാണ് മൂടാടി പഞ്ചായത്ത് കാര്യാലയത്തിന്റെ ഗെയിറ്റിനുമുന്നില്‍ കാറും വിദേശമദ്യവുമടക്കം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അബ്കാരി നിയമപ്രകാരം കേസെടുത്തു. കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സി പ്രവീണ്‍ ഐസക്കും സംഘവും ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



