തട്ടിപ്പുനടത്തി വീട്ടമ്മയില്‍നിന്നും പണം കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

തിരൂരങ്ങാടി:തട്ടിപ്പുനടത്തി വീട്ടമ്മയിൽനിന്നും പണം കവർന്ന കേസിൽ പൊലിസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ വടക്കാഞ്ചേരി പരുത്തിപ്പാറ കുമാരനെല്ലൂർ അരങ്ങത്ത് പറമ്പിൽ വീട്ടിൽ അക്‌ബർ(56)നെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. കക്കാട് സ്വദേശിനിയാണ് പരാതി നൽകിയത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ പതിനൊന്നുമണിക്ക് കക്കാട് പിട്ടാപ്പിള്ളി എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് പറഞ്ഞു കട്ടിലും, കിടക്കയും, ബെഡ്ഷീറ്റും, തലയിണയും ഓഫറിൽ നൽകാമെന്ന് പറഞ്ഞ് 2500 രൂപ വാങ്ങിയെന്നാണ് പരാതി.

ഇയാൾക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളജ്, വെള്ളമുണ്ട, കൽപ്പറ്റ, വിയ്യൂർ, ഗുരുവായൂർ, ചേലക്കര, അന്തിക്കാട്, പാവറട്ടി, വടക്കാഞ്ചേരി, കുന്നംകുളം പൊലിസ് സ്റ്റേഷനുകളിലായി 21 കേസുകൾ നിലവിലുള്ളതായി പൊലിസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top