ഫുട്‌ബോള്‍ അക്കാദമി സെലക്ഷന്‍

മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിലും, പെരിന്തല്‍മണ്ണ പി.ടി.എം. കോളേജ് ഗ്രൗണ്ടിലും ആരംഭിക്കുന്ന ഫുട്ബോള്‍ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു. സെപ്തംബര്‍ 22ന് (ഞായറാഴ്ച) അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിലും, പെരിന്തല്‍മണ്ണ പി.ടി.എം. കോളേജ് ഗ്രൗണ്ടിലും നടത്തുന്ന സെലക്ഷന്‍ ട്രയല്‍സില്‍ 2011, 2012, 2013, 2014 വര്‍ഷത്തില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം.

താല്‍പര്യമുള്ള കുട്ടികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി രക്ഷിതാക്കളോടൊപ്പം ഫുട്ബോള്‍ കിറ്റ് സഹിതം അന്നേ ദിവസം രാവിലെ എട്ടു മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495243423, 9895587321.

 

Share news
error: Content is protected !!
Scroll to Top