HIGHLIGHTS : Traffic is prohibited
ഇരിങ്ങാവൂര്‍ പനമ്പാലം പാലം പദ്ധതിയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി 30 ദിവസത്തേക്ക് പനമ്പാലം വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. തിരൂര്‍ – കോട്ടയ്ക്കല്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ വൈലത്തൂരില്‍ നിന്നും വഴി തിരിഞ്ഞ് വൈലത്തൂര്‍ – മീശപ്പടി റോഡ് വഴി പയ്യനങ്ങാടി – ഇരിങ്ങാവൂര്‍ – കടുങ്ങാത്തുകുണ്ട് റോഡില്‍ (മീശപ്പടി) എത്തണം. തിരൂരില്‍ നിന്നും പനമ്പാലം വഴി സര്‍വ്വീസ് നടത്തുന്ന ബസ്സുകളും വൈലത്തൂര്‍ – മീശപ്പടി റോഡ് ഉപയോഗിച്ച് സര്‍വ്വീസ് നടത്തണം.
ഇരിങ്ങാവൂര്‍ – കടുങ്ങാത്തുകുണ്ട് ഭാഗത്തു നിന്നും ബസ്സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും മീശപ്പടിയില്‍ നിന്നും തിരിഞ്ഞു വൈലത്തൂര്‍ – മീശപ്പടി റോഡ് വഴി പോകണം. പനമ്പാലം – മായിനങ്ങാടി റോഡ് മുഖേന പനമ്പാലം വഴി തിരൂരിലേക്കും പുത്തനത്താണിയിലേക്കും ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ചെറുവാഹനങ്ങള്‍ തലക്കടത്തൂര്‍ – വാണിയന്നൂര്‍ റോഡ് ഉപയോഗപ്പെടുത്തണമെന്നും പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.