മലപ്പുറം ഫൈനലില്‍

മലപ്പുറം: മൈതാനത്തിരുവശത്തെയും കുമ്മായ വരവരെ ഏറനാട്ടിലെ ഫുട്‌ബോള്‍ ഭ്രാന്തന്‍മാര്‍ ഒഴുകിയെത്തി ആര്‍ത്തിരമ്പിയപ്പോള്‍ മലപ്പുറത്തിന്റെ മക്കള്‍സംസ്ഥാന സീനിയര്‍ ഫുട്‌ബോളിന്റെ ഫൈനലിലേക്ക്‌ ജയിച്ച്‌ കയറി. ആവേശപ്പെരുമഴ പെയ്‌ത സെമിഫൈനലില്‍ മലപ്പുറം കണ്ണൂരിനെ 2-1 നി തോല്‍പ്പിച്ചു. ആദ്യ പത്തുമിനിറ്റിനകത്തു തന്നെ ഉസ്‌മാന്‍ ആഷിഖിന്റെയും ഫിറോസിന്റെയും ഗോളിലൂടെ ലീഡ്‌ നേടിയപ്പോള്‍ മലപ്പുറം വന്‍ മാര്‍ജിന്‌ ജയിക്കുമെന്നാണ്‌ കരുതിയത്‌. ഗോള്‍ വീണതോടെ ആദ്യമൊന്ന്‌ പതറിയെങ്കിലും മത്സരത്തിലേക്ക്‌ തിരിച്ചുവന്ന കണ്ണൂര്‍ മികച്ച കളി പുറത്തെടുത്തു. ഇതോടെ ഇരു ടീമുകളുടെയും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ്‌ കോട്ടപ്പടി മൈതാനത്ത്‌ കണ്ടത്‌. കളിതീരാന്‍ ഒരു മിനിറ്റ്‌ ബാക്കി നില്‍ക്കെ ഷംസാറിലൂടെ കണ്ണൂര്‍ തങ്ങള്‍ക്കര്‍ഹിച്ച ആശ്വാസ ഗോളും നേടി. ്‌ ബുധനാഴ്‌ച നടക്കുന്ന ഫൈനലില്‍ ഇന്നത്തെ കാസര്‍കോഡ്‌-കോട്ടയം സെമീഫൈനല്‍ വിജിയികളെയാകും മലപ്പുറം നേരിടുക.

Share news
error: Content is protected !!
Scroll to Top