തിരു: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക വോട്ടവകാശം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പഞ്ചായത്ത് രാജ് ഭേദഗതി ബില്‍ നിയമസഭ പാസാക്കി. സഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ.എം കെ മുനീറാണ് ബില്‍ അവതരിപ്പിച്ചത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവാസികള്‍ക്ക് പൊതുതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍്‌ക്കാനുള്ള അവകാശം നല്‍കിയതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാനം ഈ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




