
കാസര്‍കോട് : ഗുരുപൂര്‍ണിമദിനത്തില്‍ ചില സ്‌കൂളുകളില്‍ അധ്യാപകരുടെ പാദപൂജ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസവകുപ്പ്. സംഭവത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുക്കുകയും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ക്ക് വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചതിന്റെയും അടിസ്ഥാനത്തിലാണ് സ്‌കൂളുകളില്‍ അധികൃതര്‍ നേരിട്ടെത്തിയത്.
ബന്തടുക്ക കക്കച്ചാല്‍ സരസ്വതി വിദ്യാനികേതന്‍, തൃക്കരിപ്പൂര്‍ ചക്രപാണി വിദ്യാമന്ദിരം, ചീമേനി വിവേകാനന്ദ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് നേരിട്ടെത്തി തെളിവെടുത്തത്.
ഇന്നലെ രാവിലെ ബന്തടുക്ക സരസ്വതി വിദ്യാനികേതനില്‍ ഡിഡിഇയും കാസര്‍കോട് ഡിഇഒയും തൃക്കരിപ്പൂരിലും ചീമേനിയിലും കാഞ്ഞങ്ങാട് ഡിഇഒ, ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും അന്വേഷണത്തിനെത്തി. സ്‌കൂളുകളിലെ അധ്യാപകരില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും സംഘം തെളിവെടുത്തു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ബന്തടുക്ക സ്‌കൂളിലെ പ്രഥമാധ്യാപിക സംഭവം വിവാദമായപ്പോള്‍ ശനിയാഴ്ച കാസര്‍കോട് എഇഒക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




