കുളമ്പുരോഗ ചര്‍മ്മമുഴ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുളമ്പുരോഗ-ചര്‍മമുഴ രോഗപ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജ്ജിതമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ആവശ്യപ്പെട്ടു.

അഞ്ചാംഘട്ടം ദേശീയ ജന്തുരോഗ നിയന്ത്രണപദ്ധതിയുടെയും കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെയും രണ്ടാംഘട്ടം ചര്‍മമുഴ പ്രതിരോധ കുത്തിവെപ്പിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ വെറ്റിനറി കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കര്‍ഷകര്‍ക്ക് വളരെയേറെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ഇത്തരത്തിലുള്ള വൈറസ് രോഗം നമ്മുടെ നാട്ടില്‍ നിന്ന് തുടച്ചുനീക്കുക എന്ന വലിയ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് എല്ലാ കര്‍ഷകരും പൊതുജനങ്ങളും ഈ പരിപാടിയോട് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. കുത്തിവെപ്പ് സാമഗ്രികള്‍ ലൈഫ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ടി.കെ സക്കീറിന് നല്‍കിക്കൊണ്ട് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം പി.കെ.സി അബ്ദുറഹിമാന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. മലപ്പുറം ജില്ലാ മൃഗസംരക്ഷണം ഓഫീസര്‍ ഡോക്ടര്‍ ബിന്ദു പദ്ധതി വിശദീകരിച്ചു. ആഗസ്റ്റ് 5 മുതല്‍ 30 പ്രവൃത്തി ദിവസങ്ങളിലായി ജില്ലയിലെ മുഴുവന്‍ കന്നുകാലികള്‍ക്കും കുത്തിവെപ്പ് നടത്തുമെന്ന് അവര്‍ പറഞ്ഞു. ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി.ബിനോദ്, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. കെ.ഷാജി, ആതവനാട് എ.പി.ഒ ഡോ. എസ്.എ അഫ്സല്‍ നിലമ്പൂര്‍ എ.പി.ഒ ഡോ. ബിന്ദു, ഡോ. ലാല്‍ജി മാത്യു, ഡോ. വിഎ.സ് സുശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top