
സനാതനധർമ പീഠം സിൻഡിക്കേറ്റംഗങ്ങൾക്ക് സ്വീകരണം നൽകി
കാലിക്കറ്റ് സർവകലാശാലാ സനാതനധർമ പീഠം സിൻഡിക്കേറ്റംഗങ്ങൾക്ക് സ്വീകരണവും പ്രഭാഷണവും സംഘടിപ്പിച്ചു. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ എ.കെ. അനുരാജ്, ടി.ജെ. മാർട്ടിൻ, പി. മധു, ഇ. അബ്‌ദുറഹീം, സെനറ്റംഗം ബാലൻ പൂതേരി എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. ‘വേദവ്യാസ മഹർഷിയുടെ വിദ്യാഭ്യാസ ദർശനം – ഒരാമുഖം’ എന്ന വിഷയത്തിൽ വിസിറ്റിംഗ് പ്രൊഫസർ ഡോ. സി. ശ്രീകുമാരൻ പ്രഭാഷണം നടത്തി. ചെറിയർ കോ-ഓർഡിനേറ്റർ സി. ശേഖരൻ, സോമസുന്ദരൻ, എം.എ. പത്മനാഭൻ നമ്പീശൻ, കെ. ബാലസുബ്രഹ്‌മണ്യൻ തുടങ്ങിയവർ സംസാരിച്ചു.
എം.എ. ഇംഗ്ലീഷ് പ്രവേശന പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാലയിൽ 2024 വര്‍ഷത്തെ എം.എ. ഇംഗ്ലീഷ് പ്രോഗ്രാമിന് ഏകജാലകം മുഖേന അപേക്ഷിച്ച, ബിരുദ തലത്തിൽ ഇംഗ്ലീഷ് മെയിൻ / കോർ വിഷയമായി പഠിച്ചിട്ടില്ലാത്തവർക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് ഒൻപതിന് രാവിലെ 10.30 മുതൽ ഒരു മണി വരെ സർവകലാശാല കാമ്പസിലെ കൊമേഴ്‌സ് ആന്റ് മാനേജ്‌മന്റ് സ്റ്റഡീസ് പഠനവകുപ്പിൽ നടക്കും. കൺഫർമേഷൻ നൽകിയവർക്കുള്ള ഹാൾടിക്കറ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാണ് https://admission.uoc.ac.in/ .
സീറ്റൊഴിവ്
കോഴിക്കോട് പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ സെന്ററിൽ ബി.സി.എ. / ബി.എസ്.ഡബ്ല്യൂ. / എം.സി.എ. / എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. പ്രവേശന വൈയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്റ്റ് ആറ് (എം.സി.എ. / ബി.സി.എ.), ഏഴ് (എം.എസ്.ഡബ്ല്യൂ. / ബി.എസ്.ഡബ്ല്യൂ.) തീയതികളിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽ പ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0496 2991119, 9961039127 (എം.സി.എ.), 8594039556 (എം.എസ്.ഡബ്ല്യൂ.).
തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ സെന്ററിൽ എം.സി.എ. ജനറൽ/സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. പ്രവേശന വൈയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്റ്റ് ആറിന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0487 2607112, 9400749401, 8547044182.
തൃശ്ശൂർ പുതുക്കാടുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ സെന്ററിൽ എം.സി.എ. / ബി.എസ് സി. (ഐ.ടി.) പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. പ്രവേശന വൈയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്റ്റ് എട്ടിന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04802751888, 9995814411, 9048584865, 9446762845.
ബി.എഡ്. സംവരണ സീറ്റൊഴിവ്
കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ബി.എഡ്. മാത്തമാറ്റിക്സ് വിഭാഗത്തിൽ (ലാറ്റിൻ കാത്തലിക് – സംവരണം) ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആറിന് രാവിലെ 11 മണിക്ക് സെന്ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
പ്രാക്ടിക്കൽ പരീക്ഷയും വൈവയും മാറ്റി
ആഗസ്റ്റ് ആറു മുതൽ ഒൻപത് വരെ തിരൂർ ടി.എം.ജി. കോളേജിൽ നടത്താനിരുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ. അറബിക് ( CBCSS – SDE ) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷയും ( ADVANCED TRANSLATION AND SIMULTANEOUS INTERPRETATION ) വൈവയും മാറ്റി വെച്ചു. പുതുക്കിയ സമയക്രമം പിന്നീടറിയിക്കും.
സർട്ടിഫിക്കറ്റ് കൈപ്പറ്റാം
ജൂലൈ 24-ന് ഫലം പ്രസിദ്ധീകരിച്ച രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി (2013 മുതൽ 2015 വരെ പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പരീക്ഷാർഥികൾക്ക് ഹാൾടിക്കറ്റുമായി നേരിട്ട് വന്ന് പരീക്ഷാ ഭവനിലെ ഇ.ഒ.ടി. സെക്ഷനിൽ നിന്ന് കൈപ്പറ്റാം. ഫോൺ : 0494 2407457.
എൻ.എസ്.എസ്. ഗ്രേസ് മാർക്ക്
സർവകലാശാലാ പഠന വകുപ്പുകളിലെ ഒന്ന് മുതൽ അഞ്ച് വരെ സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാർഥികളിൽ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായവർ പഠനവകുപ്പ് മേധാവി മുഖാന്തിരം അപേക്ഷ പരീക്ഷാഭവൻ പി.ജി. ബ്രാഞ്ചിൽ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി ആഗസ്റ്റ് 16. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എം.ബി.എ. ഫുൾ ടൈം ആന്റ് പാർട്ട് ടൈം, എം.ബി.എ. ഹെൽത് കെയർ മാനേജ്‌മന്റ്, എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ് (CUCSS 2017 & 2018 പ്രവേശനം മാത്രം) നാലാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ആഗസ്റ്റ് 21-നു രണ്ടാം സെമസ്റ്റർ പരീക്ഷ 22-നും തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ് സി. ബയോടെക്‌നോളജി (2022 പ്രവേശനം) നാഷണൽ സ്ട്രീം ജൂൺ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.




