മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനാ പ്രവാഹം

HIGHLIGHTS : Donations flow to Chief Minister's Relief Fund

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനപ്രതിനിധികളും സംഘടനകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ സംഭാവനാ പ്രവാഹം. തിങ്കളാഴ്ച നിരവധി പേര്‍ കളക്ടറേറ്റിത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിനെ സംഭാവനകള്‍ ഏല്‍പ്പിച്ചു. മുന്‍ മന്ത്രി ടി.കെ ഹംസ രണ്ടു ലക്ഷം രൂപയും സി.പി.എം. ജില്ലാ കമ്മിറ്റി അഞ്ചു ലക്ഷം രൂപയും സംഭാവന നല്‍കി.

മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ ഒരു ലക്ഷം രൂപയും ഗവ. കരാറുകാരനും പ്ലാനറുമായ ഒതുക്കുങ്ങല്‍ സജീവ് രാമകൃഷ്ണന്‍ ഒരു ലക്ഷം രൂപയും ഇരിമ്പിളിയം ജി.എച്ച്.എസ്.എസ് 1992 എസ്.എസ്.എല്‍.സി ബാച്ച് 36,001 രൂപയും കൈമാറി. സീനിയര്‍ സിറ്റിസണ്‍സ് ഫ്രന്റ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ സെക്രട്ടറി സി. വിജയലക്ഷ്മി തന്റെ പെന്‍ഷന്‍ തുകയായ 35000 രൂപയും തിരൂരിലെ കല്ലറപറമ്പില്‍ ഭാസ്‌കരന്‍ പെന്‍ഷന്‍ തുകയായ 9941 രൂപയും ചെരാട്ടുകുഴി മഹാവിഷ്ണു ക്ഷേത്ര ഭാരവാഹികള്‍ 15000 രൂപയും കോട്ടപ്പുറം സംസ്‌കൃതി നവമാധ്യമ കൂട്ടായ്മ 6200 രൂപയും മുണ്ടപ്പൊട്ടി യുവശക്തി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട് ക്ലബ്ല് 25,555 രൂപയും നല്‍കി. പൂക്കാട്ടിരിയിലെ വിദ്യാര്‍ഥിനികളായ അശ്വതിയും അമൃതയും കുടുക്ക പൊട്ടിച്ച നാണയത്തുട്ടുകളായ 1960 രൂപയുമായി ജില്ലാ കളക്ടറെ കാണാനെത്തി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!