
കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ജില്ലകള്‍ക്കായി സംഘടിപ്പിക്കുന്ന ഈറ്റ് റൈറ്റ് ചലഞ്ച് ഫെയ്സ് -III ലെ സംസ്ഥാനത്തെ മികച്ച പ്രവര്‍ത്തനത്തിന് മലപ്പുറം ജില്ലയ്ക്ക് അവാര്‍ഡ്. ലോക ഭക്ഷ്യസുരക്ഷാ ദിനത്തില്‍ തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ വനിതാ ശിശു ക്ഷേമ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജില്‍ നിന്നും മലപ്പുറം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഡി. സുജിത് പെരേര അവാര്‍ഡ് ഏറ്റുവാങ്ങി.
സാമ്പിളുകളുടെ ശേഖരണം, ഭക്ഷ്യസുരക്ഷാ ലൈസന്‍സ് രജിസ്ട്രേഷന്‍ എന്നിവയുടെ വര്‍ദ്ധനവ്, ഭക്ഷ്യ സ്ഥാപനങ്ങളിലെ പരിശോധന, ഈറ്റ് റൈറ്റ് സ്‌കൂള്‍ സര്‍ട്ടിഫിക്കേഷന്‍, ഈറ്റ് റൈറ്റ് സ്റ്റേഷന്‍ സര്‍ട്ടിഫിക്കേഷന്‍, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് മാര്‍ക്കറ്റ് സര്‍ട്ടിഫിക്കേഷന്‍, ഹൈജീന്‍ റേറ്റിങ് സര്‍ട്ടിഫിക്കേഷന്‍ എന്നിങ്ങനെ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ണയിച്ച പത്തോളം മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തന മികവ് വിലയിരുത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




