Section

malabari-logo-mobile

ബിരിയാണിയില്‍ പഴുതാര ;ഭക്ഷ്യസുരക്ഷാവകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു

HIGHLIGHTS : Food safety department has closed the hotel

കൊച്ചി:ബിരിയാണിയില്‍ പഴുതാരയെ കണ്ടെത്തിയ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു.

കൊച്ചിയിലെ കായിയാസ് ഹോട്ടലാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പൂട്ടിച്ചത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച് ഒരു കുടുംബത്തിനാണ് ബിരിയാണി യില്‍ നിന്നും പഴുതാരയെ കിട്ടിയത് തുടര്‍ന്ന്
ഹോട്ടല്‍ അടച്ചുപൂട്ടാനുള്ള നോട്ടീസ് ഇന്നലെ നല്‍കിയിരുന്നു. എന്നാല്‍ ഹോട്ടല്‍ ഇന്നും തുറന്നു പ്രവര്‍ത്തിച്ച അതോടെയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് കര്‍ശന നടപടി കൈക്കൊണ്ടത്.

sameeksha-malabarinews

പശ്ചിമ കൊച്ചിയിലെ വിവിധ ഹോട്ടലുകളിലും റസ്റ്റോറന്റ് കളിലും വ്യാപക പരിശോധനയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തുന്നത്.

ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കേസെടുക്കുന്ന അവസരത്തില്‍ ശക്തമായ വകുപ്പുകള്‍ ചുമത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ പരിശോധനക്ക് അധികാരമുള്ള സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രണ്ടുദിവസത്തിനകം രൂപീകരിക്കും മെന്നും മന്ത്രി പറഞ്ഞു.

കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഭക്ഷണത്തില്‍ മായം കലര്‍ത്തിയ ശേഷം സ്ഥാപനം പൂട്ടിയാല്‍ വീണ്ടും തുറക്കല്‍ എളുപ്പമാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

ഇന്ന് രാവിലെയാണ് ഭക്ഷ്യവിഷബാധയേറ്റ് കാസര്‍ഗോഡ് ഒരു മരണം സംഭവിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!