ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യവിഷബാധ, 11 വയസുകാരി ഐസിയുവില്‍; ഒപ്പം കഴിച്ച 4 പേര്‍ ആശുപത്രിയില്‍

വയനാട്: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പതിനൊന്ന് വയസ്സുകാരിക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. പെണ്‍കുട്ടിയെ കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മാവൂര്‍, വെള്ളന്നൂര്‍ സ്വംദേശി രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത്ത് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരാധ്യക്കാണ് ഗുരുതരമായ അസ്വസ്ഥത നേരിട്ടത്. മറ്റുള്ളവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടു. തുടര്‍ന്ന് അമ്പലവയലിലെ ആശുപത്രിയില്‍ ചികിത്സ തേടി. മകളുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ലക്കിടിയിലെ ഹോട്ടലില്‍ നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top