
മലപ്പുറം: വളാഞ്ചേരിയില്‍ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ വളാഞ്ചേരി എസ് ഐ ബിന്ദുലാല്‍ അറസ്റ്റില്‍. തിരൂര്‍ ഡിവൈഎസ്പി ആണ് ബിന്ദുലാലിനെ അറസ്റ്റ് ചെയ്തത്. ഇടനിലക്കാരനായ വളാഞ്ചേരി സ്വദേശി അസൈനാരെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി വളാഞ്ചേരി എസ് എച്ച് ഒ സുനില്‍ ദാസ് ഒളിവിലാണ്.
ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥര്‍ പണം തട്ടിയെന്നാണ് ക്വാറി ഉടമയുടെ പരാതി. വളാഞ്ചേരി സ്വദേശിയുടെ ക്വാറിയില്‍ നിന്നും മാര്‍ച്ചില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഇയാളെ ജയിലില്‍ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാര്‍ പണം തട്ടിയത്.
എസ് എച്ച് ഒയും എസ് ഐയും ചേര്‍ന്ന് 18 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. സംഭവത്തില്‍ വളാഞ്ചേരി എസ് എച്ച് ഒ സുനില്‍ ദാസ്, എസ് ഐ ബിന്ദുലാല്‍ എന്നിവര്‍ക്കെതിരെ തിരൂര്‍ ഡി വൈ എസ് പി കേസെടുത്തു. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഹസൈനാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാള്‍ നാല് ലക്ഷം രൂപ ക്വാറി ഉടമയില്‍ നിന്നും തട്ടിയെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 384 , 120ബി , 34, കെ പി എ 115 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




