അരിയല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദിയാഘോഷത്തിന്റെ
ഭാഗമായി അരിയല്ലൂരില്‍ ഭക്ഷ്യ മേളയും ഗ്രാമീണ വിപണന മേളയും ആരംഭിച്ചു. ആഗസ്ത് 19 മുതല്‍ 21 വരെയാണ് മേള നടത്തുന്നത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സാജിത കെ.ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് ഇ നരേന്ദ്ര ദേവ് അധ്യക്ഷത വഹിച്ചു. ബഹു വള്ളികുന്ന് ഗ്രാമ പഞ്ചായ പ്രസിഡന്റ് ശ്രീമതി ശൈലജ ടീച്ചര്‍ മുഖ്യാതിഥിയായി. ബാങ്ക് സെക്രട്ടറി കെ സ്മിത സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ അനിഷ് വലിയാട്ടൂര്‍ , നിസാര്‍ കുന്നുമ്മല്‍, സച്ചിദാനന്ദന്‍ വി.പി, കെ.ടി വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഉഷ ചേലക്കല്‍, പ്രഷീത ഏ.കെ, സുഹറ ബഷീര്‍ സുനിലത്ത് ആബിദ് എന്നീ ജനപ്രതിനിധികള്‍ സന്നിഹിതരായി. ബാങ്ക് ഡയറക്ടര്‍ ഇ രാജശേഖരന്‍ നന്ദി രേഖപ്പെടുത്തി



