വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ചിക്കന്‍; സ്വിഗ്ഗി മാപ്പ് പറയണമെന്ന് തമിഴ് ഗാനരചയിതാവ്

ഫുഡ് ഡെലിവറി സൈറ്റായ സ്വിഗ്ഗിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് ഗാനരചയിതാവ് കൊ സേഷ. താന്‍ വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് കിട്ടിയ ഭക്ഷണത്തില്‍ ചിക്കന്‍ കഷ്ണങ്ങള്‍ ലഭിച്ചതായാണ് അദ്ദേഹത്തിന്റെ പരാതി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.

‘എന്റെ ജീവിതകാലം മുഴുവനും ഞാന്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് പിന്തുടര്‍ന്നിരുന്നത്. അവര്‍ എന്റെ ഈ മൂല്യങ്ങളെ എത്ര ലാഘവത്തോടെയാണ് വിലയ്ക്ക് വാങ്ങാന്‍ ശ്രമിച്ചതെന്ന് എന്നില്‍ വെറുപ്പുളവാക്കുന്നു. ഈ കാര്യത്തില്‍ സ്വിഗ്ഗിയുടെ സംസ്ഥാന തലവനില്‍ കുറയാത്തയാള്‍ എന്നെ നേരിട്ട് വിളിച്ച് മാപ്പ് പറയണമെന്നതാണ് എന്റെ ആവശ്യം. ഇതില്‍ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും”-കോ സേഷ ട്വീറ്റ് ചെയ്തു.

https://twitter.com/KoSesha/status/1559858039532003330?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1559858039532003330%7Ctwgr%5E3e37f71db64c2b111ff0cf9becf4a56dad28eb3a%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Ffood%2Fnews%2Fchicken-pieces-in-vegetarian-food-tamil-music-director-wants-swiggy-to-apologize-1.7798558

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top