അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) താഴെ പറയുന്ന നദികളിൽ *ഓറഞ്ച്, മഞ്ഞ* അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക
*ഓറഞ്ച് അലർട്ട്*
*കാസറഗോഡ്* : ഉപ്പള (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ)
*പത്തനംതിട്ട* : മണിമല (തോണ്ടറ സ്റ്റേഷൻ)
*മഞ്ഞ അലർട്ട്*
*തിരുവനന്തപുരം* : വാമനപുരം (മൈലംമൂട് സ്റ്റേഷൻ), കരമന (വെള്ളൈക്കടവ് സ്റ്റേഷൻ- CWC)
*കൊല്ലം* : പള്ളിക്കൽ (ആനയടി സ്റ്റേഷൻ)
*പത്തനംതിട്ട* : പമ്പ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), പമ്പ (മടമൺ സ്റ്റേഷൻ -CWC), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ-CWC)
*ഇടുക്കി*: തൊടുപുഴ (മണക്കാട് സ്റ്റേഷൻ- CWC)
*എറണാകുളം*: മൂവാറ്റുപുഴ (കക്കടാശ്ശേരി & തൊടുപുഴ സ്റ്റേഷൻ),
*തൃശൂർ* : കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ)
*കോഴിക്കോട്* : കോരപ്പുഴ (കുന്നമംഗലം & കൊള്ളിക്കൽ സ്റ്റേഷൻ )
*കണ്ണൂർ* : പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കവ്വായി (വെല്ലൂർ റിവർ സ്റ്റേഷൻ)
*കാസറഗോഡ്* : കാര്യങ്കോട് (ഭീമനടി സ്റ്റേഷൻ)
*യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.*
*അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം*.




