പാലക്കാട് വീട് തകര്‍ന്ന് വയോധിക മരിച്ചു

പാലക്കാട്:മണ്ണാര്‍ക്കാട് വീടിന്റെ ചുമര്‍ തകര്‍ന്നു വയോധിക മരിച്ചു. മണലി ലക്ഷം വീടിലെ ഫാതിമബി(80) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് അപകടം. ഭാഗിമകമായി പൊളിച്ചു പണിയുന്ന വീടിന്റെ ഭാഗം അടര്‍ന്നു വീഴുകയായിരുന്നു.

സംഭവ സമയത്ത് മകള്‍ ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. ഇവര്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീടു ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാത്തുമ്മാബി മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിന്റെ ഭാഗമായാണ് താമസിച്ചിരുന്ന വീട് പൊളിച്ചത്. ഈ വീടു പണി നോക്കാനായി എത്തിയപ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

Share news
error: Content is protected !!
Scroll to Top