മലപ്പുറം: പ്രളയം കവര്‍ന്ന നിലമ്പൂരിന് സഹായ ഹസ്തവുമായി പാലത്തിങ്ങലെ കായിക കൂട്ടായ്മയായ ഡി ഡി ഗ്രൂപ്പ് പാലത്തിങ്ങലും.പ്രളയത്തില്‍ തകര്‍ന്ന വീടുകളില്‍ ശേഷിക്കുന്ന വസ്തുക്കള്‍ കേടുകൂടാതെ പുറത്തെത്തിക്കുന്ന പ്രവൃത്തിയാണ് സംഘം ചെയ്തത്.
നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലെ 24 ാം ഡിവിഷനിലെ കൗണ്‍സിലര്‍ സുബൈദ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രളയത്തില്‍ തകര്‍ന്ന ഖദീജ തലാഞ്ചേരിയുടെ വീടിന്റെ ഓട് ഇറക്കി കൂട്ട് പൊളിച്ച് ഉള്ളിലെ സാധനങ്ങള്‍ പുറത്ത് എടുത്തത്. ഇത്തരത്തില്‍ നിരവധി വീടുകള്‍ ഇവിടെ ഇനിയും ഉള്ളതായും അവ ഇത്തരത്തില്‍ വൃത്തിയാക്കാന്‍ താല്പര്യമുള്ളവരുടെ സാഹയം ആവശ്യമുള്ളതായും കൗണ്‍സിലര്‍ പറഞ്ഞതായി ഡിഡിഗ്രൂപ്പ് അംഗങ്ങളായ അബു ഹനീഫയും, കെ.ടി വിനോദും പറഞ്ഞു.
സൈതലവി(മുത്തു) ,സുരേഷ്.എം, രതീഷ് എം (ഉണ്ണി), മുജീബ്, അസ്‌ലം , റാഫി, ഹനീഫ, അലി, സൈനുല്‍ ആബിദ്, അമീന്‍, എന്നിവരായിരുന്നു എന്നിവരടങ്ങിയ സംഘമാണ് പ്രവൃത്തിയിലേര്‍പ്പെട്ടത്.




