നിലമ്പൂരിലെ വ്യാപാര സ്ഥാപനങ്ങള്‍ ശുചീകരിച്ച് പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍

നിലമ്പൂര്‍: പ്രളയ ദുരിതത്തില്‍ തകര്‍ന്നടിഞ്ഞ നിലമ്പൂരിലെ വ്യാപാര സ്ഥാപനങ്ങള്‍ ശുചീകരിച്ച് പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ അംഗങ്ങള്‍. പ്രളയത്തില്‍ ഏറെ ദുരിതത്തിലായ വ്യാപാരികള്‍ക്ക് കൈതാങ്ങായാണ് ഇരുപത് പേരടങ്ങുന്ന സംഘം നിലമ്പൂരില്‍ എത്തിയിരിക്കുന്നത്.

വെള്ളം കയറിയ കടകളെല്ലാം തന്നെ പൂര്‍ണമായും നശിച്ചിരിക്കുകയാണിവിടെ. ലോണെടുത്തും കടം വാങ്ങിയും കയ്യിലുള്ള സമ്പാദ്യമെല്ലാം ഉപയോഗിച്ചും   തങ്ങളുടെ കടകളിലേക്ക് വാങ്ങിക്കൂട്ടിയ സാധനങ്ങളെല്ലാം പ്രളയത്തില്‍ ഒലിച്ചുപോയി. കുമിഞ്ഞ് കൂടിയ ചളികൂനകള്‍ക്ക് മുന്നില്‍ പകച്ചിരിക്കുകയാണ് ഇവിടുത്തെ വ്യാപാരികള്‍.

വീടുകള്‍ വൃത്തിയാക്കാന്‍ പലരും എത്തുന്നുണ്ടെങ്കിലും കടകള്‍ അവരഅവര്‍ തന്നെ വൃത്തിയാക്കേണ്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് മര്‍ച്ചന്റ് അസോസിയേഷന്‍ സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.

വ്യാപാരി വ്യവസായി സെക്രട്ടറി വിനോദ്, അഷറഫ് കുഞ്ഞാവാസ്, ദില്‍ദാര്‍ മുജീബ്,ഗഫൂര്‍ കുഞ്ഞാവാസ്,റഷീദ് മര്‍വ, ഷൗക്കത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തി നടക്കുന്നത്.

Related Articles