പരപ്പനങ്ങാടിയില്‍ പ്രളയത്തില്‍ പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച; 12 പവന്‍ കവര്‍ന്നു

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ മുറിക്കലില്‍ പ്രളയത്തെ തുടര്‍ന്ന് പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. തെക്കെപുരയ്ക്കല്‍ സുബിതയുടെ വീട്ടില്‍ നിന്നാണ് 12 പവന്റെ ആഭരണങ്ങളും 1500 രൂപയും മോഷ്ടിച്ചിരിക്കുന്നത്.

ഡോഗ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുന്നു

വെള്ളം കയറിയതിനെ തുടര്‍ന്ന് ദിവസങ്ങളായി പൂട്ടികിടക്കുകയായിരുന്ന വീട് ഇന്നലെ വെള്ളമിറങ്ങിയതോടെ വീട്ടുകാര്‍ വൃത്തിയാക്കിയശേഷം പൂട്ടിയിട്ടതായിരുന്നു. ഇന്ന് രാവിലെ സഹോദരനും മകനും മുന്‍വശത്തെ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് പിറക് വശത്തെ വാതില്‍ തകര്‍ത്തത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത് അറിഞ്ഞത്.

വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസ് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.മലപ്പുറത്തുനിന്നെത്തിയ ഡോഗ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി.

Related Articles