ധനസമാഹരണം: മലപ്പുറത്ത്മന്ത്രി ഡോ.കെ.ടിജലീലിന് ചുമതല

മലപ്പുറം:ജില്ലകളില്‍ പ്രാദേശിക കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്താന്‍ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. മലപ്പുറംജില്ലയില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ: കെ.ടിജലീലിനും എ.പി.എം മുഹമ്മദ് ഹനീഷ്‌ഐ.എ.എസിനുമാണ്ചുമതല.
ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്‍കാന്‍ സന്നദ്ധരായ വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന്‌സെപ്തംബര്‍ 10 മുതല്‍ 15 വരെ ധനസമാഹരണം നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. അതത്ജില്ലകളില്‍ ചുമതലയുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ധനസമാഹരണത്തിന് നേത്യത്വം നല്‍കും.

Share news
error: Content is protected !!
Scroll to Top