ബുക്ക് ചെയ്ത ഫോണ്‍ എത്താന്‍ വൈകി: ഫ്‌ളിപ്പ്കാര്‍ട്ട് ജീവനക്കാരനെ യുവതി കുത്തിപരിക്കേല്‍പ്പിച്ചു

ദില്ലി: ഓഡര്‍ ചെയ്ത ഫോണ്‍ കയ്യില്‍കിട്ടാന്‍ വൈകിയതില്‍ കുപിതയായ യുവതി ഫ്‌ളിപ്പ്കാര്‍ട്ട് ജീവനക്കാരനെ ആക്രമിച്ചു. മുപ്പതുകാരിയായ കമല്‍ ദീപ എന്ന യുവതിയാണ് ഫ്‌ളിപ്പ്കാര്‍ട്ട് ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ചത്. ഡെലിവറി ബോയിയായ കേശവന് ഇരുപതോളം കുത്തേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദില്ലിയിലെ നിഹാല്‍ വിഹാറിലെ റസിഡന്‍ഷ്യല്‍ ഏരിയയില്‍ വെച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ കമല്‍ ദീപയെയും സഹോദരന്‍ ജിതേന്ദ്ര സിങ്ങിനെയും പോലീസ് അറസ്റ്റ് ചെയതു.

Share news
error: Content is protected !!
Scroll to Top