അതിരപ്പിള്ളിയില്‍ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു

തൃശൂര്‍: അതിരപ്പിള്ളിയില്‍ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. അതിരപ്പള്ളി കണ്ണന്‍കുഴി സ്വദേശി നിഖിലിന്റെ മകള്‍ ആഗ്‌നീമിയ ആണ് മരിച്ചത്. നിഖിലിനും ഭാര്യാ പിതാവ് ജയനും സാരമായ പരിക്കുകളേറ്റിട്ടുണ്ട്.

പുത്തന്‍ചിറ സ്വദേശികളായ നിഖിലിനും മകളും ബന്ധുവീട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവമുണ്ടായത്. വൈകുന്നേരം ആറരയോടെ വീടിനു സമീപത്ത് നില്‍ക്കുകയായിരുന്ന ഇവരെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു.

ആനയെ കണ്ട് ചിതറിയോടുന്നതിനിടെ നിലത്തുവീണ കുഞ്ഞിനെ ആന ചവിട്ടി. കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് നിഖിലും ഭാര്യാപിതാവിനും പരിക്കേറ്റത്. മൂന്ന് പേരെയും ഉടനെ ചാലക്കുടിയിലെ സെന്റ് ജെയിന്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും ആഗ്‌നീമിയ മരണപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് ആനയെ ഓടിക്കുകയായിരുന്നു. പ്രദേശത്തെ കാട്ടാന ഭീഷണിയെക്കുറിച്ച് പ്രദേശവാസികള്‍ പലതവണ പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top