കരിപ്പൂര്‍ വിമാനതാവളത്തില്‍ നിന്നും വന്നവരുടെ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

കരിപ്പൂര്‍: വിമാനതാവളത്തില്‍ നിന്നും വന്നവരുടെ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്. കോഴിക്കോട് കടമേരി സ്വദേശികളായ റജ്‌ന (35), ഇവാന്‍ അബ്ദുള്ള (രണ്ട് വയസ്സ്), റസീന (40), അഫ്സല്‍ (36), ജമാല്‍ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പേരാമ്പ്ര ബൈപ്പാസില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.

ഇന്ന് രാവിലെ ഏഴ് മണിയോടെ പേരാമ്പ്ര ബൈപ്പാസില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ അശ്വനി ആയുര്‍വേദ ഹോസ്പിറ്റലിന് സമീപത്ത് വെച്ച് റോഡില്‍ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡിന് സമീപത്തെ ഗാര്‍ഡ് സ്റ്റോണും ഇടിച്ചു തെറിപ്പിച്ചാണ് സമീപത്തെ താഴ്ചയിലുള്ള പറമ്പിലേക്ക് വാഹനം വീണത്.

ഉടന്‍ തന്നെ പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top