
ഭിന്നശേഷിക്കാരായ യുവജനങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍ കാലിക്കറ്റ് സര്‍വകലാശാല കൂടെയുണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സൈക്കോളജി പഠന വകുപ്പിന്റെയും സാമൂഹികനീതി വകുപ്പിന്റെയും സംയുക്ത സംരംഭമായ കമ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം ( സി.ഡി.എം.ആര്‍.പി.) സംഘടിപ്പിച്ച പ്രീവൊക്കേഷണല്‍ സ്‌കില്‍ ട്രെയിനിങ്ങിന്റെ പുതിയ ബാച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ സമൂഹത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരെ മാറ്റാന്‍ ചേര്‍ത്തുനിര്‍ത്തല്‍ എന്ന മന്ത്രം കൂടിയേ തീരൂ. ഇതിനായി സി.ഡി.എം.ആര്‍.പി. നല്‍കുന്ന പരിശീലന പദ്ധതികള്‍ പ്രശംസയര്‍ഹിക്കുന്നതാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
മികവാര്‍ന്ന തരത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വി.സി. വിതരണം ചെയ്തു. ചടങ്ങില്‍ ഡോ. കെ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ ഡോ. ബേബി ഷാരി, സെക്യൂരിറ്റി ഓഫീസര്‍ ക്യാപ്റ്റന്‍ സുബിന്‍ ജോസഫ്, ഡോ. ഷമീര്‍, ജെ.ടി. ഷാനിബ എന്നിവര്‍ സംസാരിച്ചു.
ഗ്രാജ്വേഷന്‍ സെറിമണി (പി.ജി.) ഡിസംബര്‍ 16, 17 തീയതികളില്‍
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് 2022-24 വര്‍ഷം ബിരുദാനന്തര ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കായി നടത്തുന്ന ഗ്രാജ്വേഷന്‍ സെറിമണി (പി.ജി.) 2024 ഡിസംബര്‍ 16, 17 തീയതികളില്‍ നടക്കും.
അഫിലിയേറ്റഡ് കോളേജ് /വിദൂരവിദ്യാഭ്യാസവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ 16-നും സര്‍വകലാശാലാ പഠനവകുപ്പുകളിലെ വിദ്യാര്‍ഥികള്‍ക്ക് 17-നുമാണ് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുക. സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സിലാണ് ചടങ്ങ്.
പരീക്ഷാ രജിസ്‌ട്രേഷന്‍
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്.എം. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024, എം.എ. ബിസിനസ് ഇക്കണോമിക്‌സ്, ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, എം.എസ് സി. മാത്തമാറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024 പരീക്ഷകള്‍ക്കും പിഴയില്ലാതെ 18 വരെ രജിസ്റ്റര്‍ ചെയ്യാം. 190 രൂപ പിഴയോടെ 21 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്.
ഒന്നാം സെമസ്റ്റര്‍ എം.സി.എ. റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2024 പരീക്ഷക്ക് പിഴയില്ലാതെ 25 വരെയും 190 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
ലാറ്ററല്‍ എന്‍ട്രി മുഖേന പ്രവേശനം നേടിയ അഫിലിയേറ്റഡ് കോളേജുകളിലെ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2024 റഗുലര്‍ പരീക്ഷക്ക് 25 വരെ പിഴയില്ലാതെയും 28 വരെ പിഴയോടെയും രജിസ്റ്റര്‍ ചെയ്യാം. ലിങ്ക് വെബ്‌സൈറ്റില്‍.
പരീക്ഷ
എട്ടാം സെമസ്റ്റര്‍ ബി.കോം. എല്‍.എല്‍.ബി. (ഹോണേഴ്‌സ്, 2020 പ്രവേശനം) മാര്‍ച്ച് 2024 റഗുലര്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 18-ന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ ബി.കോം. എല്‍.എല്‍.ബി. (ഹോണേഴ്‌സ്, 2021, 2023 പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി മാര്‍ച്ച് 2024 പരീക്ഷയും 2020 പ്രവേശനം മാര്‍ച്ച് 2023 സപ്ലിമെന്ററി പരീക്ഷയും 18-ന് തുടങ്ങും.
സര്‍വകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റര്‍ എം.ടി.എ., എം.എസ് സി. ഫോറന്‍സിക് സയന്‍സ്, എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024 പരീക്ഷകള്‍ പുതുക്കിയ സമയപ്രകാരം 25-ന് തുടങ്ങും.
നാലാം സെമസ്റ്റര്‍ എം.പി.എഡ്. റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2024 പരീക്ഷ 21-ന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്, 2014 പ്രവേശനം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 18-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പരീക്ഷ മാറ്റി
നവംബര്‍ 20-ന് നടത്താനിരുന്ന രണ്ടാംവര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2024 പേപ്പര്‍ 11 എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് പരീക്ഷ 21 ലേക്ക് മാറ്റി. മറ്റുപരീക്ഷകളില്‍ മാറ്റമില്ല.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍സയന്‍സ് ഏപ്രില്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എ. വിമന്‍ സ്റ്റഡീസ് ഏപ്രില്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.




