സിനിമ ചിത്രാകരണത്തിനിടെ കാര്‍ തലകീഴായ് മറിഞ്ഞു;നടന്‍ അര്‍ജുന്‍ അശോകനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്

കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നടന്‍ അര്‍ജുന്‍ അശോകനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്. നടന്‍മാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവര്‍ക്കും ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡില്‍ ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് സിനിമ ചിത്രീകരണത്തിനിടെ അപകടം സംഭവിച്ചത്. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം. അപകടത്തില്‍ നിസ്സാര പരിക്കേറ്റ താരങ്ങള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

അപകടത്തില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും കാര്‍ തട്ടിയിരുന്നു. ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തലകീഴായി മറിഞ്ഞ കാര്‍ മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിക്കുകയും ചെയ്തിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top