തേന്‍കെണിയൊരുക്കി പണം തട്ടിയ അഞ്ചംഗസംഘം പിടിയില്‍

അരീക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട അമ്പത്തിയഞ്ചുകാര നെ മര്‍ദിച്ച് പണം തട്ടിയ അഞ്ചംഗ സം ഘം പിടിയില്‍. കാവ നൂര്‍ സ്വദേശി ചാള ക്കണ്ടി വീട്ടില്‍ ഇര്‍ ഫാന്‍ (19), പുത്തലം സ്വദേശി ആഷിക് (18), എടവണ്ണ സ്വദേശി കണ്ണീരി വീട്ടില്‍ ഹരികൃഷ്ണന്‍ (18), പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ടുപേരുമാണ് പിടിയിലായത്.

പണവുമായി കൊടൈക്കനാ ലില്‍ കറങ്ങിയ സംഘം തിരിച്ചെ ത്തി വീണ്ടും പണം ആവശ്യപ്പെ ട്ടപ്പോഴാണ് പിടിയിലായത്. സം ഘത്തിലെ 15കാരനെ ഉപയോ ഗിച്ചാണ് ഇവര്‍ കെണിയൊരു ക്കിയത്. വാട്സാപ്പിലൂടെ ബന്ധം സ്ഥാപിച്ച് പരാതിക്കാ രന്‍ ജോലിചെയ്യുന്ന സ്ഥലത്തേ ക്ക് പ്രായപൂര്‍ത്തിയാകാത്ത വ്യ ക്തിയെ ഇവര്‍ എത്തിക്കുകയാ യിരുന്നു. തുടര്‍ന്ന് മര്‍ദിക്കുകയും പോക്‌സോ കേസ് നല്‍കുമെന്ന് ഭീ ഷണിപ്പെടുത്തുകയും ചെയ്തു.

ആദ്യം 30,000 രൂപയും പിന്നീട് 10,000 രൂപയും ഇയാളുടെ ഫോണ്‍ കൈക്കലാക്കി ഗൂഗിള്‍ പേ ചെയ്തു. പണവുമായി കാര്‍ വാടകക്കെടുത്ത് കൊടൈക്കനാ ലില്‍ കറങ്ങിയ സംഘം തിരിച്ചെ ത്തി വീണ്ടും ഒരുലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. തു ടര്‍ന്ന് അരീക്കോട് പൊലീസിന്റെ നിര്‍ദേശപ്രകാരം പരാതിക്കാ രന്‍ പണം നല്‍കാമെന്ന് പറ ഞ്ഞ് പ്രതികളെ വിളിച്ചുവരുത്തി. തുടര്‍ന്ന് അരീക്കോട് എസ്എ ച്ച്ഒ വി ഷിജിത്തിന്‍ നേതൃത്വ ത്തില്‍ എസ്‌ഐ നവീന്‍ ഷാജ് പ്രതികളെ അറസ്റ്റുചെയ്യുകയാ യിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top