Section

malabari-logo-mobile

കായംകുളത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നാല് മരണം

HIGHLIGHTS : ആലപ്പുഴ: കായംകുളത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നാലുപേര്‍ മരിച്ചു.സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. ഓം...

ആലപ്പുഴ: കായംകുളത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നാലുപേര്‍ മരിച്ചു.സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കോളേജ് ആശുപത്രിയിലും കായംകുളം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെയാണ് 16 പേരടങ്ങിയ സംഘം മത്സ്യബന്ധനത്തിന് പോയത്. രാവിലെ ഒമ്പതരയോടെ കായംകുളം ഹാര്‍ബറിന് സമീപം തീരക്കടലില്‍ വെച്ചാണ് അപകടം. വള്ളം അപകടത്തില്‍പ്പെട്ട കാരണം വ്യക്തമല്ല. 12 പേരെ രക്ഷപ്പെടുത്തി. മത്സ്യത്തൊഴിലാളികളും തീരദേശ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

sameeksha-malabarinews

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിരമായി പതിനായിരും രൂപയും പരിക്കേറ്റവര്‍ക്ക് അയ്യായിരം രൂപയും നല്‍കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!